Thursday 02 April 2020




ഡൽഹി ശാന്തമാവുന്നു മരണം 39 ആയി

By online desk .28 Feb, 2020

imran-azhar

 

ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. 200 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

കലാപം ആറുദിവസം കഴിയുമ്പോൾ ഏറെ കുറെ ശാന്തമായിട്ടുണ്ട്. കലാപബാധിത പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിലേയ്ക്കുവന്നുതുടങ്ങി. ചില മേഖലകളിൽ കടകൾ തുറന്നു.