Tuesday 07 April 2020




ഡൽഹി കലാപം: മരണസംഖ്യ 27 കടന്നു, കേന്ദ്രസേനയെ വിന്യസിച്ച് പോലീസ്, 106 പേർ അറസ്റ്റിൽ

By Sooraj Surendran .26 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. കലാപവുമായി ബന്ധപ്പെട്ട് 106 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 18 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘര്‍ഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കലാപത്തിൽ മരിച്ച 27 പേരിൽ 9 പേർ മരിച്ചത് വെടിയേറ്റാണ്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് സംഘര്‍ഷ ബാധിത പ്രദേശങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്ര സേനയെ നിയോഗിച്ചു. വീടുകളിലോ, മറ്റ് പൊതു ഇടങ്ങളിലൊ കല്ലും, മാരകായുധങ്ങളും സംഭരിച്ച് വെക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പോലീസ് ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ്. ഡൽഹിയിൽ നടന്ന കലാപത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.