Tuesday 07 April 2020




ഡൽഹി കലാപം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു

By Sooraj Surendran .26 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഡല്‍ഹിയില്‍ 1984 വീണ്ടും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചാണ് അഡ്വ. സുബൈദ ബീഗത്തിനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. കലാപത്തിന് ഇരയായവർക്ക് ഏത് നിമിഷവും അമിക്കസ് ക്യൂറിയെ സമീപിക്കാം. അതോടൊപ്പം വരുന്ന രണ്ടാഴ്ചത്തേക്ക് എല്ലാ ജില്ലകളിലും രാത്രികാലങ്ങളില്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കാന്‍ ജില്ലാ ജഡ്ജിമാരോട് ഹൈക്കോടതി നിർദേശിച്ചു. ഡൽഹിയിൽ നടന്ന കലാപങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹര്‍ഷവര്‍ധന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സുരക്ഷ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കലാപത്തിനിരയായവരും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്.