Sunday 07 June 2020




ഡൽഹി ; വിവിധ ഇടങ്ങളിൽ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം; റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റു

By online desk .25 Feb, 2020

imran-azhar

 

ഡല്‍ഹി : പൗരത്വ ഭേദഗതി നിയമത്തെപ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം ശക്തമാവുന്നു . ജെ.കെ.24 x7 ചാനലിന്റെ റിപോർട്ടർക്ക് സംഘര്‍ഷത്തില്‍ വെടിയേറ്റു. കൂടാതെ മൂന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍മാര്‍ക്കും ക്യാമാറാമാനും നേരെ ആക്രമണമുണ്ടായി.

 

ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമികള്‍ തടയുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി മാധ്യമ പ്രവർത്തകർ പറഞ്ഞു കൂടാതെ ചിലരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും റിപോർട്ടുകൾ ഉണ്ട് . അരവിന്ദ് ഗുണശേഖര്‍ എന്ന എന്‍ഡിടിവി റിപ്പോര്‍ട്ടറെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അരവിന്ദിന്റെ മുഖത്താണ് പ്രഹരമേറ്റത്. അരവിന്ദിനെ ആക്രമിക്കുന്നത് കണ്ട് ഇടപെട്ട സഹപ്രവര്‍ത്തകന്‍ സൗരഭ് ശുക്ലയുടെ തലയ്ക്ക് അടിയേറ്റു. ആക്രമണത്തില്‍ അരവിന്ദിന് ഒരു പല്ല് നഷ്ടമായി. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രണ്ടുപേരും ഇപ്പോള്‍ സുരക്ഷിതരാണ്.

 

സംഘര്‍ഷം നടക്കുന്ന മറ്റൊരിടത്തുവെച്ചാണ് എന്‍ഡിടിവിയിലെ വനിതാ മാധ്യമപ്രവര്‍ത്തക മരിയം അലവിയെ ആക്രമിച്ചത്. ശ്രീനിവാസന്‍ ജെയിന്‍ എന്ന സഹപ്രവര്‍ത്തകനൊപ്പം സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു മരിയം. അവര്‍ക്കൊപ്പമുണ്ടായിരുന്ന സുശീല്‍ രാഥീക്കും പരിക്കുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പലയിടത്തും ഡല്‍ഹി പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതായി ആരോപണവുമുയരുന്നുണ്ട് അതേസമയം മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഒമ്പതുപേർ മരിക്കുകയും . 160 പേര്‍ക്ക് പരിക്കേൽ ക്കുകയും ചെയ്തു പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍