Sunday 12 July 2020




ക​ഴി​ഞ്ഞ ആ​ഴ്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? അമിത് ഷാ ഉടൻ രാജിവെക്കണമെന്ന് സോണിയ ഗാന്ധി

By Sooraj Surendran .26 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ അമിത് ഷാ രംഗത്ത്. രാജ്യതലസ്ഥാനത്ത് സ്ഥിതി വഷളാകുന്നതിന് സാക്ഷ്യം വഹിച്ചിട്ടും ആഭ്യന്തരമന്ത്രാലയം അർധസൈനിക വിഭാഗത്തെ വിന്യസിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സോണിയ ഗാന്ധി ചോദിച്ചു. ഡൽഹി കലാപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 22 കടന്നു. അമിത് ഷാ ആഭ്യന്തര മന്ത്രി പദവി എത്രയും വേഗം രാജിവെക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം ഡൽഹിയിലുണ്ടായ ആക്രമണങ്ങൾ ആസൂത്രിതമാണെന്നും അവർ പറഞ്ഞു. ഡൽഹിയിൽ നിലവിലെ സ്ഥിതിഗതികൾ വളരെ രൂക്ഷമാണെന്നും സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. അക്രമണമുണ്ടായ ഞായറാഴ്ച ഡൽഹി മുഖ്യമന്ത്രിയും, കഴിഞ്ഞ ആഴ്ചകളിൽ ആഭ്യന്തര മന്ത്രി അമിത് ഷായും എവിടെയായിരുന്നുവെന്നും സോണിയ ഗാന്ധി ചോദിച്ചു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തി കോൺഗ്രസ് അധ്യക്ഷയുടെ പ്രതികരണം.