Sunday 24 March 2019


നോട്ട് നിരോധനവും, ജി എസ് ടിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചു: രഘുറാം രാജൻ

By Sooraj Surendran .10 Nov, 2018

imran-azhar

 

 

വാഷിംഗ്ടൺ: നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനവും ജി എസ് ടിയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചുവെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രതികരിച്ചു. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സമ്പദ് വ്യവസ്ഥ ഉയരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് നോട്ട് നിരോധനവും, ജിഎസ്ടിയും നടപ്പാക്കിയതെന്നും ഇത് സമ്പദ് വ്യവസ്ഥയുടെ വീഴ്ചയ്ക്ക് കാരണമായെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല ഇന്ധന വിലയിലും, എണ്ണ വിലയിലും പ്രതിസന്ധി നേരിടുകയാണെന്നും രഘുറാം രാജൻ പ്രതികരിച്ചു. സാമ്പത്തിക രംഗത്തുണ്ടായ 7 ശതമാനം വളർച്ച രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് ഉതകുന്നതല്ലെന്നും അദ്ദേഹം യുഎസിൽ പ്രതികരിച്ചു.