Monday 27 January 2020




എടിസിയുടെ നിർദശം മറികടന്ന് വിമാനം റൺവേയിലേക്ക് കയറി: പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു

By Sooraj Surendran .12 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: എയർ ട്രാഫിക് കണ്‍ട്രോള്‍ നൽകിയ നിർദേശം മറികടന്ന് വിമാനം റൺവേയിലേക്ക് കയറ്റിയ പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു. എയര്‍ ഏഷ്യ IAD374 വിമാനത്തിന്റെ പൈലറ്റിനെയാണ് വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. 2019 നവംബര്‍ അഞ്ചിന് മുംബൈ എയര്‍പോര്‍ട്ടിലാണ് സംഭവം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചല്ല IAD374 എയർ ഏഷ്യ വിമാനം റൺവേയിലേക്ക് കയറിയതെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. വിമാനം റണ്‍വേ 32ലെ ഹോള്‍ഡിങ് പോയന്റില്‍ നിൽക്കാനായിരുന്നു നിർദേശം. സഹപൈലറ്റ് നിർദേശം വീണ്ടും പൈലറ്റിനെ ധരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇരു പൈലറ്റുമാർക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നൽകി ഇതിൽ പൈലറ്റ് കുറ്റം സമ്മതിക്കുകയായിരുന്നു തുടർന്നാണ് നടപടി.