Friday 10 April 2020




കൊള്ളസംഘമാണ് പോലീസിനെ നയിക്കുന്നത്, ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല

By Sooraj Surendran.15 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഴിമതി മുഖ്യമന്ത്രി പിണറായി വിജയൻറെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ പോലീസിനെ നയിക്കുന്നത് കൊള്ളസംഘങ്ങളാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സിഎജിയുടെ റിപ്പോർട്ട് അനുസരിച്ച് ഡിജിപിക്ക് മാത്രം നടത്താൻ കഴിയുന്ന അഴിമതിയാണിതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ ചീഫ് സെക്രട്ടറിയുടെ പങ്കും അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് നല്‍കിയത് അസാധാരണമായ നടപടിയാണെന്നും, ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത് നിയമവിരുദ്ധമായ വഴിയിലൂടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിലവിലെ സംഭവങ്ങൾ പോലീസില്‍ നടക്കുന്ന അഴിമതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിഎജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടത് സർക്കാരിനും ഡിജിപി ലോക്നാഥ് ബെഹ്‌റക്കുമെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്.