Tuesday 24 October 2017

ഗൂഢാലോചനക്കേസില്‍ കുറ്റപത്രം 90 ദിവസത്തിനുള്ളില്‍

By sruthy sajeev .18 Aug, 2017

imran-azhar

കൊച്ചി. കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ ഗൂഢാലോചന കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ദിലീപിനെതിരെ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചതോടെയായിരുന്നു തീരുമാനം.

 

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ദിലീപും പള്‍സര്‍ സുനിയുമായി ചേര്‍ന്ന് പലസ്ഥലങ്ങളില്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. നിലവില്‍ കേസില്‍ പതിനൊന്നാം പ്രത
ിയാണ് ദിലീപ്. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയാകുമെന്നാണ് സൂചന. എന്നാല്‍ കേസിലെ നിര്‍ണായ തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ പൊലീസിനായിട്ടില്‌ള. തെളിവു നശിപ്പിച്ചവര്‍ ഉള്‍പെ്പടെ നിലവില്‍ കേസില്‍ 13 പ്രതികളാണുള്ളത്.