Wednesday 08 April 2020




ഗൂണ്ട ബ​ന്ധ​മു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​​രെ ക​ര്‍​​ശ​ന ന​ട​പ​ടി: ഡിജിപി

By BINDU PP.30 Sep, 2017

imran-azhar

 

 

തിരുവനന്തപുരം: ഗൂണ്ട ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഗൂണ്ട സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച്‌ കൈമാറണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.ഗൂണ്ട പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതില്‍ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം.ചിലയിടങ്ങളില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപങ്ങളുണ്ട്. ആ സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് ഡിജിപി നിര്‍ദേശിച്ചു.