Sunday 31 May 2020




ധാരാവിയിൽ കൊറോണ മരണം; മരിച്ചയാൾ ഡൽഹിയിൽ മതസമ്മേളനത്തിൽ പങ്കെടുത്തതായി സ്ഥിരീകരണം

By Sooraj Surendran .02 Apr, 2020

imran-azhar

 

 

മുംബൈ: മുംബൈയിലെ പ്രധാന ചേരികളിലൊന്നായ ധാരാവിയിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 56 വയസുകാരനാണ് കോവിഡ് 19 രോഗബാധയെ തുടർന്ന് മരണമടഞ്ഞത്. ഇയാൾ ഇയാൾ ഡൽഹിയിലെ നിസാമുദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ചു. പതിനഞ്ച് ലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരി പ്രദേശമായ ധാരാവിയിൽ കൊറോണ സ്ഥിരീകരിച്ചത് ആശങ്ക പരത്തുകയാണ്. അതേസമയം മരിച്ചയാള്‍ താമസിച്ചിരുന്ന വീട് സ്ഥിതിചെയ്യുന്ന കെട്ടിടം ഒഴിപ്പിച്ചതല്ലാതെ മറ്റ് നടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. മരിച്ചയാളുടെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.