Monday 22 October 2018



11ആം വർഷം ധ്യാനബുദ്ധൻ പുനർജനിച്ചു.

By Online Desk.13 Jul, 2018

imran-azhar

 

 

പെഷാവർ: പാകിസ്ഥാനിൽ പതിനൊന്ന് വർഷം മുമ്പ് താലിബാൻ ഭീകരർ തകർത്ത ധ്യാനബുദ്ധന്റെ ശിലാചിത്രത്തിന് പുനർജ്ജന്മം. ഇറ്റാലിയൻ സർക്കാരിന്റെ സഹായത്തോടെയായിരുന്നു പുനർനിർമ്മാണം. നിർമ്മാണത്തിനും അടുത്ത അഞ്ചുവർഷത്തേക്ക് സംരക്ഷിക്കാനുമായി 29 ലക്ഷം ഡോളറാണ് (19.86 കോടി രൂപ) ഇറ്റാലിയൻ സർക്കാർ പാകിസ്ഥാന് നൽകിയത്. ആറടിയുയരത്തിൽ താമരയിലിരിക്കുന്ന തരത്തിലാണ് ശിൽപ്പം. ചിത്രം പുനർനിർമ്മിക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് ദൗതത്തിന് നേതൃത്വം നൽകിയ ഇറ്റാലിയൻ പുരാവസ്തുശാസ്ത്രജ്ഞ ലൂക്കാ മരിയ ഒലിവെയ്രി പറഞ്ഞു. പഴയ ചിത്രത്തിന് വിഭിന്നമായി ആക്രമണത്തിൽനിന്ന് നേരിട്ട കേടുപാടുകൾ വ്യകതമാകുന്ന തരത്തിലാണ് ചിത്രം പുനർനിർമ്മിച്ചതെന്നും അവർ പറഞ്ഞു.


2012-ലാണ് ഇതിന്റെ പ്രവർത്തനങ്ങളാരംഭിച്ചത്. പൂർണ്ണമായി തകർന്ന ചിത്രത്തിന്റെ മുഖം ആദ്യം പരീക്ഷണശാലയിൽ സൃഷ്ടിച്ചിരുന്നു. ഇതിനായി പഴയചിത്രങ്ങളും ലേസർ സർവേകളും ഉപയോഗപെ്പടുത്തി. അതിനുശേഷമാണ് പുനർനിർമ്മാണ' ആരംഭിച്ചത്. 2007 സെപ്റ്റംബറിലാണ് ദക്ഷിണേഷയിലെ വലിയ ശിലാചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന സ്വതന്ത്ര താഴ്‌വരയിലെ ധ്യാന രൂപത്തിലുള്ള ബുദ്ധരൂപം ഭീകരർ സ്‌ഫോടകവസ്തുക്കളുപയോഗിച്ച് തകർത്തത്. പാറതുരന്നുണ്ടാക്കിയ കുഴികളിൽ സ്‌ഫോടകവസ്തുകൾ നിറച്ച് ഗുഹാചിത്രത്തിന്റെ പകുതിയോളം ഭീകരർ നശിപ്പിച്ചിരുന്നു. ഇതിനെതിരെ ലോകമെങ്ങും വലിയ പ്രതിഷേധമാണ് ഉയർന്നത്.