Thursday 20 September 2018



കെ എസ് ആര്‍ ടി സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു

By praveen prasannan.13 Jan, 2018

imran-azhar

കൂത്താട്ടുകുളം : കെ എസ് ആര്‍ ടി സിയില്‍ നിന്നുള്ള കുടുംബ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. എറണാകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്.

ഭര്‍ത്താവ് നേരത്തേ മരിച്ച് പോയിരുന്നു. കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു ഏക വരുമാനം.

കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയിരുന്നു. ഇതോടെ കുടുംബം സാന്പത്തിക പ്രതിസന്ധിയിലായി.

മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ കഴിഞ്ഞിരുന്നത്.