Saturday 18 November 2017

ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും

By BINDU PP.12 Jul, 2017

imran-azhar

 

 

 

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടുണ്ട്. സിനിമ രംഗത്തുള്ളവരുടെ സാമ്പത്തിക ഇടപാടുകളെ ക്കുറിച്ച് അന്വേഷിക്കും. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യംചെയ്യലിൽ പൊലീസ് കണ്ടെത്തിയ നിർണായക വിവരങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ദിലീപ് നിർമിച്ച സിനിമകൾ, റിയൽ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങൾ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. മലയാള സിനിമാ നിർമാണ രംഗത്തെ ബെനാമി കള്ളപ്പണ ഇടപാടുകളിൽ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണു സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ ഇടപെടൽ.