Thursday 27 February 2020




നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്ന് ദിലീപ് സുപ്രീംകോടതിയിൽ

By Sooraj Surendran .10 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്നവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ആക്രമണ ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നോയെന്ന് സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കുന്നതിന് സുപ്രീംകോടതി ദിലീപിന് അനുമതി നൽകിയിരുന്നു. പരിശോധന ഫലം പുറത്തുവരുന്നതുവരെ വിചാരണ നടപടികൾ നിർത്തിവെക്കണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. വിചാരണ നടപടികൾ പരിശോധന ഫലം വരുന്നതിന് മുൻപ് ആരംഭിക്കുന്നത് അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നുംഅവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

 

അതേസമയം കേസുമായിബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി വിചാരണ കോടതിതള്ളിയിരുന്നു. കുറ്റപത്രത്തില്‍ തനിക്കെതിരായ വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം അതിനാല്‍ പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. പ്രഥമദൃഷ്ട്യാ വിടുതല്‍ ഹര്‍ജി അനുവദിക്കാനുള്ള സാഹചര്യമില്ലന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്.