Friday 24 November 2017

പ്രമുഖ നടിയെ ആക്രമിച്ച കേസ്:ദിലീപിന് അടുപ്പുള്ള കൂടുതൽ താരങ്ങളെ ചോദ്യംചെയ്യുമെന്ന് പോലീസ്

By BINDU PP.15 Jul, 2017

imran-azhar

 

 


കൊച്ചി; പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന് അടുപ്പുള്ള കൂടുതൽ താരങ്ങളെ ചോദ്യംചെയ്യുമെന്ന്. ദീലിപും നടിയുമായുള്ള തര്‍ക്കത്തെ കുറിച്ച് അറിയുന്ന താരങ്ങളെയാണ് ചോദ്യം ചെയ്യുക. 2013 ല്‍ അബാദ് പ്ലാസയില്‍ വെച്ച് നടന്ന അമ്മ റിഹേഴ്‌സലിനിടെയാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് ഈ തര്‍ക്കത്തെകുറിച്ച് അറിയാവുന്നവരെയും, തര്‍ക്കത്തില്‍ ഇടപ്പെട്ടവരെയുമാണ് പൊലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.അതേസമയം നാളെ ദിലീപിന്റെ സുഹൃത്തും, സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. സംവിധായകന്‍ നാദിര്‍ഷയെ നേരത്തെ ഒരു തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിനെയും നാദിര്‍ഷയേയും ഒന്നിച്ചിരുത്തിയും പ്രത്യേകമായും ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും മൊഴികളില്‍ പ്രകടമായ വൈരുദ്ധ്യം പൊലീസ് കണ്ടെത്തിയിരുന്നു. ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്ക് നേരിട്ട് പങ്കുണ്ടോ എന്നതാണ് പൊലീസിന് കണ്ടെത്തേണ്ടത്. അതിനായാണ് നാളെ വീണ്ടും ചോദ്യം ചെയ്യുന്നത്.