By Sooraj Surendran .23 Jan, 2019
ന്യൂ ഡൽഹി: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹർജി സുപ്രീംകോടതി മാറ്റി. ഫെബ്രുവരി അവസാനത്തേക്കാണ് ഹർജി മാറ്റിയത്. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പ്രതിയായ ദിലീപിന് വേണമെന്നാണ് വാദം. അതേസമയം പ്രതിയായ ദിലീപിന് മെമ്മറി കാർഡിന്റെ പകർപ്പ് നൽകിയാൽ ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് പോലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. പോലീസിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്കാൻ ദിലീപ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു ഇതേ തുടർന്നാണ് ഹർജി അടുത്ത മാസത്തേക്ക് മാറ്റിയത്.