Wednesday 20 June 2018

90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി

By praveen prasannan.19 Sep, 2017

imran-azhar

എറണാകുളം: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകര്‍ത്തിയ കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ മാത്രമേ ദിലിപീന് ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി. ഗുരുതര കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നതെന്നും കോടതി നീരീക്ഷിച്ചു.

ദിലീപിനെതിരെയുള്ളത് 20 വര്‍ഷമോ ജീവപര്യന്തമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അതിനാല്‍ സോപാധിക ജാമ്യം അനുവദിക്കാനാവില്ല.

കുറ്റപത്രം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷയുമായ് കോടതിയെ സമീപിക്കാവുന്നതാണെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു. ജയിലില്‍ രണ്ട് മാസത്തിലേറെയായി കഴിയുന്ന ദിലീപ് സമര്‍പ്പിക്കുന്ന നാലാമത്തെ ജാമ്യഹര്‍ജിയാണ് തള്ളപ്പെടുന്നത്.

നടിയുടെ അശ്ളീല ദൃശ്യം പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കുറ്റമാണ് ദിലീപിനെതിരെയുള്ളത്. ഇത് പത്ത് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാല്‍ അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപിന്‍റെ ഹര്‍ജിയിലുണ്ടായിരുന്നത്.