Monday 23 October 2017

ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

By sruthy sajeev .04 Aug, 2017

imran-azhar


കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപെ്പട്ട് ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു. ഇതോടെയാണ് പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിച്ചിലെ്‌ളന്നും ദിലീപിന്റെ മാനേജരായ അപ്പ
ുണ്ണി ഒളിവിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്.

 


അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. മുഖ്യ തെളിവായ ദൃശ്യങ്ങല്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയും അദ്ദേഹത്തിന്റെ ജൂനിയര്‍ രാജു ജോസഫും പോലീസിനു മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും ദിലീപന്റെ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുമെന്നാണ് സൂചന.