Tuesday 23 January 2018

ദിലീപ് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

By BINDU PP.12 Jul, 2017

imran-azhar

 

 


കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടാൻ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അതേസമയം, ദിലീപിന്‍റെ ജാമ്യാപേക്ഷ തുറന്ന കോടതിയിൽ പരിഗണിക്കും. ആലുവ പോലീസ് ക്ലബിലായിരിക്കും പോലീസിന്‍റെ വിശദമായ ചോദ്യം ചെയ്യലെന്നാണ് വിവരം. ഗൂഢാലോചന നടന്ന സ്ഥലങ്ങളിലും ദിലീപിനെ കൊണ്ടുപോയി തെളിവെടുക്കും. ബുധനാഴ്ച രാവിലെയാണ് ആലുവ സബ് ജയിലിൽനിന്ന് ദിലീപിനെ കോടതിയിൽ എത്തിച്ചത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരായത്.