Friday 24 November 2017

ദിലീപ് കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന്: പൊലീസ്

By BINDU PP.14 Jul, 2017

imran-azhar

 


കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപ് സഹകരിക്കാത്ത നിലപാടാണ് കൈകൊള്ളുന്നതെന്ന് പോലീസ്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നും ക്വട്ടേഷനുമായി ബന്ധപ്പെട്ട് സുനിയെ കണ്ടിട്ടില്ലെന്നുമുള്ള നിലപാട് ദിലീപ് ആവര്‍ത്തിക്കുകയാണ്.തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്പോള്‍ ദിലീപ് മൗനം അവലംബിക്കുകയാണ്. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ലന്നും പൊലീസ് വ്യക്തമാക്കി. ദിലീപ് ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. മാത്രവുമല്ല, പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധം വ്യക്തമാക്കുന്ന മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.കേസില്‍ പൊലീസിന്റെ കൈയിലുള്ള പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും ദിലീപ് മറുപടി നല്‍കുന്നില്ല. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ നിന്ന് മെമ്മറി കാര്‍ഡിന്റെ കോപ്പി പൊലീസ് കണ്ടെത്തിയിരുന്നു.