Wednesday 21 February 2018

ജനരോക്ഷം : ദിലീപിനെ ജോയ്സ് പാലസിൽ തെളിവെടുപ്പ് നടത്താനായില്ല

By BINDU PP.13 Jul, 2017

imran-azhar

 


തൃശൂർ: പ്രമുഖ നടിയെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് തൃശ്ശൂരിൽ തുടങ്ങിയിരുന്നു. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ തൃശൂർ ജോയ്സ് പാലസിലെ തെളിവെടുപ്പ് നടത്താനായില്ല. തടിച്ചു കൂടിയ ജനങ്ങൾ പ്രതിഷേധവുമായെത്തിയതോടെ ദിലീപിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയാതെ പോലീസിന് പിൻവാങ്ങേണ്ടി വന്നു. തൃശൂരിലെ ടെന്നീസ് ക്ലബ്, ജോയ്സ് പാലസ്, ഹോട്ടൽ ഗരുഡ എന്നിവിടങ്ങളിലാണ് ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകുകയെന്ന് പോലീസ് അറിയിച്ചിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വെള്ളിയാഴ്ച വീണ്ടും ദിലീപിനെ കോടതിയിൽ ഹാജരാക്കണം.