Friday 25 May 2018

ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് മാറ്റി

By sruthy sajeev .23 Dec, 2017

imran-azhar

 


കൊച്ചി. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന നടന്‍ ദിലീപിന്റെ പരാതിയില്‍ ജനുവരി ഒന്‍പതിന് വിധി പറയും.
പൊലീസ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് കേസില്‍ പ്രതിയായ ദിലീപിന്റെ പരാതി. എന്നാല്‍ ദിലീപ് തന്നെ കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ്
പ്രോസിക്യൂഷന്റെ വാദം. ഫോണ്‍ രേഖകളടക്കമുള്ള കേസുമായി ബന്ധപെ്പട്ട വിവരങ്ങള്‍ ദിലീപാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും ദിലീപ് ഹരിഛന്ദ്രനലെ്‌ളന്നും
പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ ദൃശ്യം ശേഖരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇതിനെ തടയാന്‍ ആക
ിലെ്‌ളന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
നിര്‍ണായകമായ ഫോണ്‍രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി കൈപ്പറ്റിയിരുന്നു. ഇത് ദിലീപ് തന്നെയാണ് മാധ്യങ്ങള്‍ക്ക് നല്‍കിയത്.
എന്നാല്‍, മറ്റ് മാര്‍ഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പൊലീസ് ക്‌ളബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നിലെ്‌ളന്നും, പൊലീസ് ക്‌ളബ്ബില്‍ നടന്ന
നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.