Sunday 23 July 2017

ചോദ്യം ചെയ്യലിനിടയിലും തമാശ കൈവിടാതെ ദിലീപ്

By BINDU PP.15 Jul, 2017

imran-azhar

 


കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ നടന്‍ ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. കുറ്റകൃത്യത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും പഴയ മറുപടി തന്നെ. തനിക്ക് സുനിയെ അറിയില്ലെന്നാണ് ദിലീപിന്റെ മറുപടി. പള്‍സര്‍ സുനിയുമായി ഫോണ്‍വിളിച്ചതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് താന്‍ വിളിച്ചിട്ടില്ലെന്നാണ് ദിലീപ് മറുപടി നല്‍കുന്നത്. അപ്പുണ്ണിയുടേയും പള്‍സര്‍ സുനിയുടേയും ടവര്‍ ലൊക്കേഷനില്‍ താങ്കള്‍ ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് എനിക്ക് കണ്ണിന് കാണാത്ത കാര്യങ്ങളാണ് നിങ്ങള്‍ പറയുന്നതെന്നായിരുന്നു പ്രതികരണം.എന്നാല്‍ ഈ സാഹചര്യത്തിലും താരം തന്റെ തമാശകള്‍ കൈവിട്ടിട്ടില്ല. ചോദ്യം ചെയ്യുന്ന പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മറ്റുപൊലീസുകാരുമായി തമാശ പങ്കിടലാണ് ദിലീപിന്റെ ജോലി. അതില്‍ ഒന്ന് ഇങ്ങനെ. ഷൂട്ടിംഗിന് തുടര്‍ച്ചയായി പോകുമ്പോള്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ദൈവമേ എനിക്ക് പത്തുദിവസത്തെ റസ്റ്റ് തരണമേ എന്ന്. എന്നാല്‍ ദൈവം അത് കേട്ടത് അറസ്റ്റ് എന്നാണ്. തമാശ കേട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.