Friday 17 November 2017

സംവിധായകര്‍ ഹിന്ദു ദൈവങ്ങളെയും പോരാളികളെയും കുറിച്ച് മാത്രം സിനിമയെടുക്കുന്നതിനെ വിമര്‍ശിച്ച് ഗിരിരാജ് സിംഗ്

By praveen prasannan.06 Nov, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ സംവിധായകര്‍ക്ക് ഹിന്ദു മതത്തെ കുറിച്ച് മാത്രമാണ് സിനിമ ചെയ്യാന്‍ സാധിക്കുന്നുള്ളൂവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മറ്റ് മതങ്ങളെ കുറിച്ച് സിനിമ എടുക്കാന്‍ ഇവര്‍ക്ക് ധൈര്യമില്ല.

ഹിന്ദു ദേവീ ദേവന്മാര്‍, പോരാളികള്‍ എന്നിവരെ കുറിച്ചാണ് ഇവര്‍ സിനിമ ചെയ്യുന്നത്. അല്ലെങ്കില്‍ ഹിന്ദു പോരാളികളെ കുറിച്ച് സിനിമ എടുക്കും.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതി എന്ന ചിത്രത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്. മറ്റ് മതങ്ങളെ കുറിച്ച് സിനിമയെടുക്കാന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് കഴിയുമോ എന്ന് ഗിരിരാജ് സിംഗ് ചോദിക്കുന്നു. ഇനി ഇത് സഹിക്കാനാകില്ല.

പദ്മതിയോടുള്ള പ്രതിഷേധമായി ഡിസംബര്‍ ഒന്നിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപിക പദുക്കോണ്‍ നായികയായി എത്തുജ്ന്ന പദ്മാവതി 13~14 നൂറ്റാണ്ടുകളിലെ ചിറ്റോറിലെ രാഞ്ജിയെ മോശമാക്കി സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നെന്നാണ് ആരോപണം.

ജയ് പൂരിലെ ചിറ്റോഗഡിലാണ് ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് ബന്ദ് ആഹ്വാനം നല്‍കിയിട്ടുളളത്. ജൌഹാര്‍ സ്മൃതി സംസ്ഥാന്‍ എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.