Friday 10 April 2020




ജാപ്പനീസ് കാഴ്ചകളുമായി ഡിസ്‌കവർ ജപ്പാൻ ഫെസ്റ്റിവൽ 14 മുതൽ

By online desk .13 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: അസോസിയേഷൻ ഓഫ്‌ ഓവർസീസ്‌ ടെക്‌നിക്കൽ കോർപ്പറേഷൻ ഫോർ സസ്റ്റെയിനബിൾ പാർട്‌ണർഷിപ്പ്സ്‌ (എ.ഒ.ടി.എസ്‌.) തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശമന്ത്രാലയത്തിന്റെ സഹായത്തൊടെ അയ്യൻകാളി ഹാളിൽ (വി.ജെ.ടി. ഹാൾ) ഡിസ്‌കവർ ജപ്പാൻ ഫെസ്റ്റിവൽ നടത്തുന്നു. ഫെബ്രുവരി 14 മുതൽ 16 വരെ നടക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. ശശി തരൂർ എം.പി., മുൻ അംബാസഡർ ഡോ. ടി.പി.ശ്രീനിവാസൻ, എ.ഒ.ടി.എസിന്റെ ഇന്ത്യയിലെ ജനറൽ മാനേജർ ഹിസാഷി കാന്താ, ഇന്തോ- ജപ്പാൻ ചേംബർ ഓഫ്‌ കൊമേഴ്‌സിന്റെ രക്ഷാധികാരി ടി.ബാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കും.

 

പരിപാടിയുടെ ആദ്യ ദിനമായ ഇന്ന് 10 മണിക്ക്‌ ബോൺസായ്‌, 11 മണിക്ക്‌ ഇക്കേബാന, 15-ന്‌ രാവിലെ 10-ന്‌ കാലിഗ്രാഫി, 16-ന്‌ രാവിലെ ഒറിഗാമി എന്നിവയുടെ ഡെമോൺസ്‌ട്രേഷൻ വിദഗ്ദ്ധർ നടത്തും. ഫെബ്രുവരി 15-ന്‌ പകൽ 2.30-ന്‌ പ്രാഥമിക ജപ്പാൻ ഭാഷാ പരിശീലനവും നടത്തും. പരിശീലനം സൗജന്യമാണ്. 14 മുതൽ 16 വരെ രാവിലെ 10 മുതൽ രാത്രി 8 മണി വരെ ജാപ്പനീസ്‌ പാവകൾ, കളിപ്പാട്ടങ്ങൾ, കലാരൂപങ്ങൾ, പെയിന്റിങ്‌സ്‌, ഫോട്ടോകൾ, പുസ്തകങ്ങൾ, തുടങ്ങിയവ പ്രദർശിപ്പിക്കും. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ ജപ്പാൻ ഫുഡ്‌ ഫെസ്റ്റിവൽ ഉണ്ടാകും. വിശദവിവരങ്ങൾക്ക് ഫോൺ: 8893577364. ഇ-മെയിൽ asokan@gmail.com.