Saturday 23 March 2019


ലോക്സഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നറിയാം

By Sooraj Surendran.16 Mar, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി കോൺഗ്രസിൽ തർക്കം തുടരുന്നു. ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയാണ് തർക്കം തുടരുന്നത്. അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനെ എതിർത്ത് നേതാക്കൾ. ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് അത്യാവശ്യമാണെന്ന് ദേശീയ നേതൃത്വത്തോട് നേതാക്കൾ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ചർച്ചക്ക് ഉമ്മൻ ചാണ്ടി പങ്കെടുത്ത ശേഷമായിരിക്കും തിരഞ്ഞെടുപ്പു സമിതി കേരളത്തിന്റെ പട്ടിക പരിഗണിക്കുക. ഉമ്മന്‍ചാണ്ടിയും കെ.സി.വേണുഗോപാലും സ്ഥാനാര്‍ഥികളാകണമെന്ന ആവശ്യം ശക്തമാകുകയാണ്. അതേസമയം എറണാകുളം സീറ്റിന്റെ കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് വിവരം.