Tuesday 07 April 2020




ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കൊറോണ പോസിറ്റീവ്; 7361 പേര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് കളക്ടർ പി.ബി നൂഹ്

By Sooraj Surendran.26 Mar, 2020

imran-azhar

 

 

പത്തനംതിട്ട: ജില്ലയിൽ രോഗ ബാധയുടെ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത രണ്ട് രോഗികളിൽ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയതായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. എന്നാൽ അതൊരു തെറ്റായ ധാരണയാണെന്നും കളക്ടർ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. അടൂരെ കണ്ണന്‍കോവിൽ, ആറമുളയിലെ എരുമക്കോല്‍ എന്നീ സ്ഥലങ്ങളിലുള്ളവർക്കാണ് നിലവിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ ജില്ലയിൽ 12 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ 7361 പേര്‍ ക്വാറന്റീനില്‍ കഴിയേണ്ടവരായുണ്ട്. ഇതില്‍ ആരു വേണമെങ്കിലും പോസിറ്റീവാകാം എന്നും അദ്ദേഹം ലൈവിൽ പറഞ്ഞു. ജില്ലയില്‍ പുതിയതായി കൊറോണ സ്ഥിരീകരിച്ച രണ്ട് പേരും എ.ടി.എമ്മില്‍ കയറിയവരുമാണ്. അതിനാല്‍ തന്നെ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.