Friday 16 November 2018


ഡി എം കെയിൽ പൊട്ടിത്തെറിക്ക് സാധ്യത: സ്റ്റാലിനെക്കാൾ യോഗ്യത തനിക്കെന്ന് അഴഗിരി

By Sooraj S.01 Jan, 1970

imran-azhar

 

 

ചെന്നൈ: ഡി എം കെയിൽ പൊട്ടിത്തെറികൾക്ക് സാധ്യത ഉയർത്തിക്കൊണ്ട് എ കെ സ്റ്റാലിന്റെ സഹോദരൻ അഴഗിരി രംഗത്തെത്തിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയായ കലൈഞ്ജർ കരുണാനിധിയുടെ വിയോഗത്തിൽ ഒന്നടങ്കം നടുങ്ങിയിരിക്കുകയാണ് തമിഴ് നാട്. ഈ സാഹചര്യത്തിലാണ് അഴഗിരി വിവാദത്തിന് തിരികൊളുത്തിക്കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഡി എം കെയിൽ എ കെ സ്റ്റാലിനെ അധ്യക്ഷനാക്കാൻ നീക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സ്റ്റാലിന്റെ സഹോദരനായ അഴഗിരി സ്റ്റാലിനെക്കാൾ യോഗ്യത തനിക്കാണെന്ന് പരാമർശം നടത്തിയിരിക്കുന്നത്. ഡി എം കെ പാർട്ടിക്ക് പുറത്ത് നിൽക്കുന്ന വ്യക്തിയാണ് അഴഗിരി അതെസമയം സ്റ്റാലിൻ ഇ എം കെയുടെ വർക്കിങ് പ്രസിഡന്റുമാണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ പാർട്ടിയുടെ അന്തിമ തീരുമാനം വളരെയധികം നിർണായകമായിരിക്കും.