Thursday 22 August 2019




മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങ്; തമിഴനാട്ടില്‍ നിന്ന് 60 ലോഡ് സാധനങ്ങളെത്തുന്നു

By mathew.14 Aug, 2019

imran-azhar

 

തിരുവനന്തപുരം: മഴക്കെടുതികളില്‍ വലയുന്ന കേരളത്തിന് സഹായവുമായി തമിഴ്‌നാട്. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ 60 ലോഡ് അവശ്യ സാധനങ്ങള്‍ കേരളത്തിലേക്കെത്തിക്കും. കേരളത്തിനായുള്ള അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ ഡിഎംകെ ജില്ലാ കമ്മിറ്റികള്‍ക്ക് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. സ്റ്റാലിന്റെ നിര്‍ദേശത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്.

ആദ്യഘട്ടത്തില്‍ ശേഖരിച്ച 60 ലോഡ് വസ്തുക്കളാണ് കേരളത്തിലേക്ക് അയക്കുകയെന്ന് ഡിഎംകെയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അരി, പലവ്യഞ്ജനം, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, മരുന്നുകള്‍, പഠന സാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. സാധനങ്ങള്‍ ചൊവ്വാഴ്ച വൈകീട്ട് പാര്‍ട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ കൈമാറി.