Thursday 20 September 2018



ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

By Abhirami Sajikumar.12 Apr, 2018

imran-azhar

 

തിരുവനന്തപുരം: മെഡിക്കല്‍‌ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.ഒ പി സമയം കൂട്ടിയതിലും, കൂടുതൽ ജീവനക്കാരെ എടുക്കാത്തതിലുമാണ് പ്ര തിഷേധം.

നാളെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ പി പ്രവര്‍ത്തിക്കില്ല. അതേസമയം, അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. മറ്റന്നാള്‍ മുതല്‍ രോഗികളെ കിടത്തി ചികിത്സിക്കില്ല. വൈകുന്നേരത്തെ ഒപികള്‍ പൂര്‍ണമായും നിര്‍ത്തി.