Friday 05 March 2021




കാപിറ്റോള്‍ കലാപം: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍

By Sooraj Surendran.14 Feb, 2021

imran-azhar

 

 

വാഷിംഗ്ടൺ: യുഎസ് ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും കുറ്റവിമുക്തനാക്കി.

 

ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ സെനറ്റ് കുറ്റവിമുക്തനാക്കുന്നത്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.

 

2019 ഡിസംബറിലും ഈ വർഷം ജനുവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു.

 

സെനറ്റിലെ വോട്ടെടുപ്പിലൂടെയാണ് ട്രംപ് അന്ന് ഇംപീച്ച്‌മെന്റ് നടപടികളിൽ നിന്നും രക്ഷപ്പെട്ടത്.

 

ജനവരി ആറിന് കാപിറ്റോളിന് നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണം അദ്ദേഹത്തിന്റെ പ്രേരണയാലാണെന്ന ആരോപണമാണ് ജനപ്രതിനിധിസഭയുടെ മുന്നിലെത്തിയത്.

 

ജനപ്രതിനിധി സഭയിൽ 197 നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.