Sunday 15 December 2019




ഹംസ ബിൻ ലാദൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

By Sooraj Surendran.14 Sep, 2019

imran-azhar

 

 

ന്യൂയോർക്ക്: ഹംസ ബിൻ ലാദൻ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുഎസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഇക്കാര്യം സ്ഥിരീകരിച്ചു. അൽക്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്‍റെ മകനാണ് കൊല്ലപ്പെട്ട ഹംസ ബിൻ ലാദൻ. ഹംസയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം യുഎസ് ഡോളർ വാഗ്ദാനം നൽകിയിരുന്നു. ബുധനാഴ്ച രാവിലെയാണ് ഹംസ കൊല്ലപ്പെട്ടതായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹംസയാണ് അഫ്ഗാൻ-പാക്കിസ്ഥാൻ മേഖലയിൽ വിവിധ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചിരുന്നത്.