Monday 08 March 2021




ട്രംപ് വൈറ്റ് ഹൗസ് വിട്ടു, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല

By സൂരജ് സുരേന്ദ്രൻ .20 Jan, 2021

imran-azhar

 

 

വാഷിംഗ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞു. നിയുക്ത അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും, വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേൽക്കുന്നതിന് മുൻപാണ് ട്രംപ് വൈറ്റ് ഹൗസ് വിട്ടത്.

 

ഇരുവരുടെയും സ്ഥാനാരോഹണ ചടങ്ങിൽ ട്രംപ് പങ്കെടുക്കില്ലെന്നാണ് സൂചന. വൈറ്റ് ഹൗസിൽ നിന്നും ട്രംപ് ഫ്ലോറിഡ സംസ്ഥാനത്തേക്കാണ് പോകുന്നത്. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ട്രംപ് ജനങ്ങളോട് നന്ദി പറഞ്ഞു.

 

സൈനിക ബേസിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണിലാണ് ട്രംപ് ഫ്ളോറിഡയിലേക്ക് പോകുന്നത്.

 

നിയുക്ത പ്രസിഡൻ്റിൻ്റെ അധികാരമേൽക്കൽ ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ പങ്കെടുക്കുന്നതാണ് അമേരിക്കയിലെ കീഴ്വഴക്കം.

 

തുട‍ർന്ന് വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡൻ്റിനെ സ്വാഗതം ചെയ്യുന്നതും പഴയ പ്രസിഡൻ്റാണ്. ഇതൊന്നുമില്ലാതെയാണ് ട്രംപിന്റെ പടിയിറക്കം.