Saturday 24 September 2022




സ്ത്രീധന പീഡനം; തൃശൂരില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു

By priya.10 Aug, 2022

imran-azhar

 

തൃശൂര്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം കൊറ്റക്കുളത്ത് ഈ മാസം ഒന്നിന് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫ്‌സാനയാണ് മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് മരണം.സംഭവത്തില്‍ അഫ്‌സാനയുടെ ഭര്‍ത്താവ് അമലിനെ കൈപ്പമംഗലം പൊലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. അമല്‍ റിമാന്‍ഡിലാണ്.


ഒന്നരവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മൂന്നുപീടികയിലെ ഫ്‌ലാറ്റിലായിരുന്നു അമലും അഫ്‌സാനയും താമസിച്ചിരുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.സ്ത്രീധം വേണമെന്ന് പറഞ്ഞ് അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരൂപ്പടപ്പ് സ്വദേശി കളാംപുരയ്ക്കല്‍ റഹീമിന്റെ മകളാണ് മരിച്ച അഫ്‌സാന.