Monday 25 October 2021




ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്കുവെച്ച് പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള

By സൂരജ് സുരേന്ദ്രന്‍.08 Sep, 2021

imran-azhar

 

 

ഗുരുവായൂർ: ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്കുവെച്ച് പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ള.

 

ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണു കിരീടം പണിതത് എന്നതാണ് ഇതിന്റെ പ്രത്യേകത.

 

14.45 കാരറ്റ് തൂക്കം വരുന്ന ഉന്നത നിലവാരമുള്ള മരതകക്കല്ല് പതിപ്പിച്ച കിരീടത്തിന് 725 ഗ്രാം തൂക്കം വരും.

 

40 ദിവസമെടുത്താണ് കിരീടം പൂർത്തിയാക്കിയത്.

 

പാകുന്നം രാമന്‍കുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് കിരീടം നിർമ്മിച്ചത്.