By anju.02 Jun, 2019
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്ക്കറിന്റെ അച്ഛന്കെ.സി ഉണ്ണിയുടെ മൊഴി എടുക്കും. സ്വര്‍ണ്ണ കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ആണ് ഉണ്ണിയുടെ മൊഴി എടുക്കുക.
ബാലഭാസകറിന്റെ സംഗീത പരിപാടികളുടെ മാനേജര്‍ ആയിരുന്ന പ്രകാശ് തമ്പി സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായിരുന്നു.ബാലഭാസ്കറിന്റെ സുഹൃത്ത് വിഷ്ണുവിനും കേസില്‍ പങ്കുളഅളതായി കണ്ടെത്തി. ഇതോടെയാണ് ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അച്ഛന് കെ.സി ഉണ്ണി രംഗത്തെത്തിയത്.
മാനേജറായ പ്രകാശനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് ബാലുവിന്റെ അച്ഛന്റെ മൊഴി എടുക്കുന്നത്. മൊഴിയെടുക്കുന്നതിനായി എത്തുമെന്ന് ഇദ്ദേഹത്തെ ഡിആര്‍ഐ അറിയിച്ചിട്ടുണ്ട്.