Monday 08 March 2021




മലപ്പുറം ദേശീയപാത 66 ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

By Sooraj Surendran.22 Jan, 2021

imran-azhar

 

 

മലപ്പുറം: ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.

 

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്.

 

ഡ്രൈവർക്ക് മയങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായികൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയുടെ നിയന്ത്രണം വട്ടപ്പാറ വളവിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു.

 

അപകടത്തിൽ ലോറി പൂർണമായും തകർന്നു.

 

യമനപ്പയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.