Sunday 22 September 2019




ഗാന്ധിനഗറില്‍ മദ്യപിച്ചെത്തി അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം

By anju.01 May, 2019

imran-azhar


ഗാന്ധിനഗര്‍: മദ്യപിച്ചെത്തി അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത മകന് ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചു. വിചാരണ കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം കെ ചൗഹാനാണ് ശിക്ഷ വിധിച്ചത്. 2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യ ഉപേക്ഷിച്ചു പോയ മദ്യപാനിയായിരുന്ന മകന്‍ നിരന്തരം ലൈംഗിക ബന്ധത്തിന് മാതാവിനെ നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

 

2017 ഒക്ടോബര്‍ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുകയും ശരീര ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങള്‍ പറഞ്ഞു. ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.