Friday 17 August 2018

പോലീസിനോട് യുവാവിന്റെ അതിക്രമം

By Sooraj.13 Jun, 2018

imran-azhar

 

 


അടൂർ: പോലീസിനെതിരെ യുവാവിന്റെ അതിക്രമം. പെരിങ്ങനാട് തെക്ക് ശോഭ നിലയത്തില്‍ അരുണിനെയാണ് മദ്യപിച്ചു വാഹനമോടിച്ചതിനെ തുടർന്ന് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി ഏകദേശം 11:30ഓടെയാണ് സംഭവം. പെരിങ്ങിനാട് വഞ്ചിമുക്ക് റോഡിലൂടെ ഇയാൾ മദ്യലഹരിയിലൂടെ കാർ ഓടിച്ചുപോകകയായിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് തടഞ്ഞുനിർത്തിയത്. നിയമ നടപടികൾക്കായി ഇയാളെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകാൻ ശ്രെമിക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ പോലീസ് ജീപ്പിന്റെ പിൻവശത്തെ ചില്ല് തകർക്കുകയായിരുന്നു. തുടർന്ന് അരുണിനെ ബലമായി പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. ഇതേ തുടർന്ന് അരുണിനെ റിമാൻഡ് ചെയ്തു. രാത്രിയാകുമ്പോൾ ഈ ഭാഗത്തൂടെ മദ്യപിച്ചു വാഹനോടിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ഇത് തടയാൻ വേണ്ടിയാണ് പോലീസ് ഈ ഭാഗങ്ങളിൽ നൈറ്റ് പെട്രോളിംഗ് ശക്തമാക്കിയിരിക്കുന്നത്.