Monday 24 June 2019




വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ഡ്രൈ ഡേ

By Sooraj Surendran .21 May, 2019

imran-azhar

 

 

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ മേയ് 23 ന് സംസ്ഥാനത്ത് ഡ്രൈ ഡേ. ഡ്രൈ ഡേയുമായി സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരം പ്രചരിക്കുകയാണ്. 21 മുതൽ 23 വരെ ഡ്രൈ ഡേ ആയിരിക്കുമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുന്ന വിവരം. എക്സൈസ് കമ്മിഷണറുടെ ഓഫിസും ബെവ്റിജസ് കോർപറേഷനും ഈ വിവരം തെറ്റാണെന്ന് അറിയിച്ചു. 23 ന് ഡ്രൈ ഡേ ആയിരിക്കുമെന്ന് ഏപ്രിൽ മാസത്തിൽ തന്നെ തീരുമാനമായതാണെന്നും ഇത് സംബന്ധിച്ച തീരുമാനത്തിൽ മാറ്റം വന്നിട്ടില്ലെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. വ്യാജ പ്രചാരണത്തെ തുടർന്ന് ബിവറേജസ് ഔട്ട്ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.