Saturday 18 November 2017

ദുബായ് മെട്രോ സര്‍വീസ് ഭാഗികമായി നിര്‍ത്തും

By praveen prasannan.03 Jul, 2017

imran-azhar

ദുബായ്: ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സര്‍വീസ് വെള്ളി , ശനി ദിവസങ്ങളില്‍ നിര്‍ത്തി വയ്ക്കും. ഈ മാസം 28 മുതല്‍ പത്ത് മാസത്തേക്കാണ് ഇത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. സര്‍വീസ് നിര്‍ത്തുന്ന സ്റ്റേഷനുകള്‍ക്കിടയില്‍ പകരം ബസ് സര്‍വീസ് ഏര്‍പ്പെടുത്തും.

യു എ ഇ എക്ശ്ചേഞ്ച് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ ജൂമൈറ ലേക്ക് ടവേഴ്സ് സ്റ്റേഷനില്‍ ഇറങ്ങി ബസില്‍ ഇബ്നൂബത്തൂത്ത സ്റ്റേഷനിലേക്ക് പോകണം. അവിടെ നിന്ന് മെട്രോയില്‍ സഞ്ചാരം തുടരാം.

റാശിദിയ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ ഇബ്നൂബത്തൂത്ത സ്റ്റേഷനിലിറങ്ങി ജെ എല്‍ ടി സ്റ്റേഷനിലേക്ക് ബസില്‍ പോകണം. സൌജന്യമായിരിക്കും ബസ് യാത്ര.