Sunday 18 April 2021




'ലവും ജിഹാദും ഒരുമിച്ച് പോകില്ല', പിന്തുണയ്ക്കില്ലെന്ന് ജെജെപി

By സൂരജ് സുരേന്ദ്രന്‍.04 Mar, 2021

imran-azhar

 

 

ചണ്ഡിഗഡ്: ലൗ ജിഹാദ് തടയാനുള്ള നിയമ നിർമാണവുമായി ഹരിയാന സർക്കാർ. "ലൗ ജിഹാദ് പ്രയോഗത്തോടു യോജിപ്പില്ല. നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമമാണു വേണ്ടത്.

 

അതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ആരെങ്കിലും സ്വയമോ വിവാഹത്തിനു ശേഷം പങ്കാളിയുടെ മതത്തിലേക്കോ മാറുന്നതിനു യാതൊരു തടസ്സവുമില്ല"- ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.

 

ലൗ ജിഹാദ് എന്ന പ്രയോഗത്തെ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല, നിയമനിർമാണത്തെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.അതേസമയം ഹരിയാനയിലെ ബിജെപി നിയമവുമായി മുന്നോട്ട് പോകുകയാണ്.

 

ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ലൗ ജിഹാദ് നിയമം അടുത്തിടെ പാസാക്കിയിരുന്നു.

 

എന്നാൽ മു‍സ്‍ലിം യുവാക്കൾ ഹിന്ദു യുവതികളെ വിവാഹം ചെയ്തു ബലമായി മതം മാറ്റുന്നുവെന്നാണു ലൗ ജിഹാദ് എന്നതു കൊണ്ട് അതിന്റെ പ്രചാരകർ ഉദ്ദേശിക്കുന്നതെന്ന് ദുഷ്യന്ത് ചൗട്ടാല പ്രതികരിച്ചു.