Monday 25 October 2021




മൂന്നാം തരംഗം; സൂചനകൾ കണ്ടുതുടങ്ങി, രോഗവ്യാപനത്തില്‍ കുറവുണ്ടാകും- ഐ.സി.എം.ആര്‍

By സൂരജ് സുരേന്ദ്രന്‍.30 Aug, 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ) പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോക്ടര്‍ സമീരന്‍ പാണ്ഡെ.

 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

കേരളത്തിലും മിസോറാമിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ളത്. രോഗബാധിതര്‍ രോഗം വരാന്‍ സാധ്യതയുള്ളവരുമായി സമ്പര്‍ക്കമുണ്ടാകുന്നത് കേരളത്തില്‍ കൂടുതലാണെന്നും രോഗവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം സിറോ പ്രിവലന്‍സ് പഠനത്തിൽ ആറ് വയസ്സിനും 17 വയസ്സിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും രോഗം വന്നുപോയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ വാക്സിനേഷൻ സ്വീകരിക്കാൻ ധൃതി കാട്ടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.