Sunday 15 December 2019




ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം: രാജ്യതലസ്ഥാനവും കുലുങ്ങി

By Sooraj Surendran .19 Nov, 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 5.3 രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂ ഡൽഹി, ഉത്തർപ്രദേശ്, ചണ്ഡീഗഢ്, നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ലഖ്‌നൗവില്‍ ജനങ്ങള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി. ചൊവ്വാഴ്ച രാത്രി 7:05ഓടെയാണ് ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടത്. 2015 ല്‍ നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിൽ 9000ത്തോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഏപ്രില്‍ 25നായിരുന്നു നേപ്പാളില്‍ വന്‍ ഭൂചലനം ഉണ്ടായത്.