Friday 05 June 2020




ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂകമ്പം; മരണം 30 കടന്നു, 156 പേർക്ക് പരിക്ക്

By Sooraj Surendran.29 Sep, 2019

imran-azhar

 

 

ആന്പണ്‍സിറ്റി: ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 30 കടന്നു. 156 പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് ഇന്തോനേഷ്യയിലെ മാലുകു ദ്വീപിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് പ്രദേശത്ത് നിന്നും 25,000 പേരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും, മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഭൂകമ്പത്തെ തുടർന്ന് പ്രദേശത്ത് നിരവധി തുടർചലനങ്ങളും അനുഭവപ്പെട്ടു.