Thursday 27 June 2019




സംവരണം: ചര്‍ച്ച വേണമായിരുന്നവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്

By Online Desk .11 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ ബില്‍ സി.പി.എം അനുകൂലിച്ചതില്‍ സംസ്ഥാന സെക്രട്ടേറ്റില്‍ ചര്‍ച്ച. വിശദമായ ചര്‍ച്ച നടത്തിയ ശേഷം മാത്രം സംവരണത്തെ അനുകൂലിക്കുന്നതിനെ കുറിച്ചോ പ്രതികൂലിക്കുന്നതിനെ കുറിച്ചോ തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു ചില നേതാക്കളുടെ നിലപാട്. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും സംവരണത്തെ അനുകൂലിച്ചതിതെ എതിര്‍ത്തിരുന്നു.

 

ഇതേ നിലപാട് ചില നേതാക്കലും ഉന്നയിച്ചു. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങള്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടിയോട് കീഴ്ഘടകങ്ങളിലേക്ക് കൂടുതല്‍ ചര്‍ച്ചയ്ക്ക വിടേണ്ടെന്നും തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിന് മുന്നോടിയായി നടത്തുന്ന സി.പി.എം ശില്‍പശാലകളുടെ വിലയിരുത്തല്‍ നടന്നു. പ്രളയവും ശബരിമല വിവാദവും തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളെ ബാധിച്ചുവെന്നു കണ്ടാണു ശില്‍പശാലകളുടെ ആവര്‍ത്തനത്തിലേക്കു പാര്‍ട്ടി കടന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തൊട്ട് മണ്ഡലം സെക്രട്ടറിമാര്‍ വരെ പങ്കെടുത്ത സംസ്ഥാനതല ശില്‍പശാലയും നടത്തി. ലോക്കല്‍ തലങ്ങളിലും നടത്തിയ ശേഷം ബൂത്ത് കമ്മിറ്റികള്‍ 30നകം വിളിച്ചു ചേര്‍ക്കും.