Wednesday 21 February 2018

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക ടാങ്ക് ഉപയോഗിച്ച് തകര്‍ത്തു

By sruthy sajeev .27 Jul, 2017

imran-azhar


കയ്‌റോ. നിറയെ സ്‌ഫോടക വസ്തുക്കളുമായി വന്ന കാര്‍ സൈനിക ടാങ്ക് ഉപയോഗിച്ച് ഇടിച്ചുതകര്‍ത്തു. ഈജിപ്തിലെ സിനായില്‍ തിങ്കളാഴ്ച രാവിലെയാണു സംഭവം. സ്‌ഫോടക വസ്തുക്കളുമായി ചെക്‌പോയിന്റിലേക്ക് കാറെത്തുന്നത് ശ്രദ്ധയില്‍പെ്പട്ടയുടന്‍ ടാങ്ക് ഡ്രൈവര്‍ അത് ഇടിച്ചു തകര്‍ക്കുകയായിരുന്നു.

 

ആയുധധാരികളായ നാലുപേരും വന്‍ സ്‌ഫോടക വസ്തുക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് ഈജിപ്ഷ്യന്‍ സൈനിക വകതാവ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ തകര്‍ത്തതിനു പിന്നാലെതന്നെ ടാങ്ക് സ്ഥലത്തുനിന്നുമാറ്റി. സംഭവം നടക്കുമ്പോള്‍ അറുപതോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.

 

ഇത്തരം സംഭവങ്ങള്‍ സൈന്യത്തിന്റെ ഇച്ഛാശകതി വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുമെന്ന് സൈനിക വക്താവ് പറഞ്ഞു. രാജ്യത്തുനിന്ന് ഭീകരവാദം ചുവടോടെ പറിച്ചുനീക്കുന്നതിന് ഇത്തരം നടപടികള്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.