Sunday 18 February 2018

മനുഷ്യക്കടത്തിനിടെ വേനല്‍ച്ചൂടില്‍ യു എസില്‍ എട്ട് മരണം

By praveen prasannan.23 Jul, 2017

imran-azhar

സാന്‍ അന്‍റോണിയോ: കടുത്ത വേനല്‍ച്ചൂടിനിടെ ട്രാക്ടര്‍ ട്രൈലര്‍ വാഹനത്തില്‍ എട്ട് പേരെ മരിച്ച നിലയില്‍ കാണപ്പെട്ടു. വാല്‍മാര്‍ട്ട് കടയ്ക്ക് സമീപമാണ് ദുരന്തം.


മനുഷ്യക്കടത്തിനിടെയാണ് കടുത്ത ചൂടില്‍ ഇവര്‍ക്ക് ജീവഹാനി ഉണ്ടായത്. വാഹനത്തിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനത്തില്‍ ശീതീകരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. താപനില 100 ഡിഗ്രി വരെ ഉയര്‍ന്നിരിക്കുകയാണ് ഈ പ്രദേശത്ത്.

വാഹനത്തിനുള്ളില്‍ ഡസന്‍ കണക്കിന് പേരെ അവശനിലയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവരെയൊക്കെ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച രാവിലെ ട്രക്കില്‍ നിന്ന് ഒരാള്‍ വാള്‍മാര്‍ട്ട് സ്ഥാപനത്തില്ലേക്ക് വന്ന് വെള്ളം ചോദിച്ചു. വെള്ളം നല്‍കിയ ജീവനക്കാരന്‍ ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പരിശോധിച്ചപ്പോഴാണ് ട്രക്കിനുള്ളില്‍ എട്ട് പേരെ മരിച്ച നിലയില്‍കണ്ടെത്തിയത്. കടയിലെ ക്യാമറ പരിശോധിച്ചപ്പ്പോഴാണ് മറ്റ് വാഹനങ്ങളെത്തി ട്രക്കിലുണ്ടായിരുന്ന മറ്റുള്ളവരെ മാറ്റുന്നത് ശ്രദ്ധയില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഭീകരമായ ദുരന്തമാണ് സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മുന്പും മനുഷ്യക്കടത്തിനിടെ യു എസില്‍ നിരവധി പേര്‍ മരിച്ചിരുന്നു.