Wednesday 23 September 2020




നേപ്പാളിൽ വിനോദസഞ്ചാരികൾ മരിച്ച സംഭവം: നേപ്പാൾ പോലീസിന്റെ സഹായം തേടി

By Sooraj Surendran .21 Jan, 2020

imran-azhar

 

 

തിരുവനന്തപുരം: നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിനോദസഞ്ചാരികളായ എട്ട് മലയാളികൾ മരിച്ച സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് നേപ്പാൾ പോലീസ്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നേപ്പാൾ പോലീസ് മേധാവിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പോലീസിന്റെ സഹായം തേടിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന പോലീസ് മേധാവി നേപ്പാൾ പോലീസുമായി ബന്ധപ്പെട്ടത്.